ഷെയിന്റെ അവസ്ഥ അവനേ മനസിലാകൂ, മാനസികമായി എന്തൊക്കെ ഫീലായെന്ന് നമുക്ക് പറയാൻ കഴിയില്ല: ദിലീപ്

ഗോൾഡ ഡിസൂസ

ശനി, 28 ഡിസം‌ബര്‍ 2019 (09:00 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ യുവനടൻ ഷെയിൻ നിഗത്തെ പിന്തള്ളാതേയും അനുകൂലിക്കാതേയും നടൻ ദിലീപ്. വിഷയത്തിൽ ഷെയിന്റെ മാനസികാവസ്ഥ പരിഗണിക്കണമെന്നും നിർമാതാക്കളെ കുറ്റം പറയാൻ പറ്റില്ലെന്നുമാണ് ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 
 
ഷെയിന്‍ നിഗം വിഷയം അധികം വിവാദമാക്കേണ്ട കാര്യമില്ല. എനിക്കറിയാവുന്നത് പ്രകാരം ഷെയിന്‍ നല്ല താരമാണ്. വിവാദ വന്ന ശേഷം ഷെയിനുമായി സംസാരിച്ചിട്ടില്ല. വാർത്തകൾ വായിച്ചും കേട്ടുമുള്ള അറിവേ ഉള്ളു. എന്റെ അടുത്ത സുഹൃത്തിന്റെ മകനാണ് അവര്‍. പക്ഷേ ഷെയിന്റെ മാനസിക നില അദ്ദേഹത്തിന് മാത്രമേ അറിയൂ. ഷെയിന്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് വീണ്ടും അഭിനയം തുടരട്ടെ എന്നാണ് ആഗ്രഹമെന്ന് ദിലീപ് പറഞ്ഞു.
 
അതേസമയം, യുവതാരങ്ങൾ സെറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നിമാതാക്കളുടെ ആരോപണത്തോടും ദിലീപ് പ്രതികരിച്ചു. നിര്‍മാതാവെന്ന നിലയില്‍ തന്റെ സെറ്റുകളില്‍ കഞ്ചാവോ മയക്കുമരുന്നോ ഉപയോഗിക്കുന്നതായി പരാതിയുണ്ടായിരുന്നില്ല. ഷെയിന്റെ സിനിമകളിലെ നിര്‍മാതാക്കളുടെ പരാതിയായിരിക്കും ചിലപ്പോള്‍ അത് എന്നും ദിലീപ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍