നടന്നത് ഗുരുതര അച്ചടക്ക ലംഘനം; ഇസ്‍മയിലിനെ എൽഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് നീക്കി

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (17:12 IST)
തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരേ പരസ്യ പ്രതികരണം നടത്തിയ ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം കെഇ ഇ​​​സ്മ​​​യിലിനെതിരേ പാർട്ടി നടപടി.

ഇസ്മയിലിന്റെ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയ  സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ് അദ്ദേഹത്തെ എൽഡിഎഫ് യോഗത്തിനുള്ള പ്രതിനിധി സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനിച്ചു. നടപടിയെന്താണെന്ന കാര്യം സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിലിനെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വത്തിനാണ് കഴിയുക.

കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ഇ ചന്ദ്രശേഖരൻ എന്നിവരാകും എൽഡിഎഫിലെ സിപിഐ പ്രതിനിധികൾ.

പാര്‍ട്ടി നിലപാടിനെതിരായ ഇ​​​സ്മ​​​യിലിന്റെ പരസ്യ പ്രതികരണം ഗുരുതര അച്ചടക്ക ലംഘനമെന്നാണ് എക്‌സിക്യൂട്ടീവില്‍ വിമര്‍ശം. ഇസ്മയിലിന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് സംസ്ഥാന്‍ അധ്യക്ഷന്‍ കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടിയോട് ആലോചിക്കാതെ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും കാനം മുന്നറിയിപ്പ് നൽകി.

 അദ്ദേഹത്തിന്റെ നിലപാട് പാർട്ടിയിൽ പ്രതിസ​ന്ധിയുണ്ടാക്കി. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തി​ൽ മുന്നണിയിൽ ഭിന്നതയുണ്ടെന്ന തോന്നലിന് ഈ നിലപാട് വഴിവച്ചുവെന്നും നേതാക്കൾ വിമർശിച്ചു. തോമസ് ചാണ്ടി രാജിവയ്ക്കാൻ വൈകിയിട്ടില്ലെന്ന ഇസ്മയിലിന്റെ പ്രസ്‌താ‍വനയാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article