ഇന്നു ചേരുന്ന നിര്‍ണായക യുഡിഎഫ് യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടില്ല.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാംഹിംകുഞ്ഞിനെതിരെയും അദ്ദേഹത്തിന്റെ ഓഫീസിലെ മൂന്ന് സ്‌റ്റാഫുകള്‍ക്കെതിരെയും കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നയിച്ച ആരോപണത്തിന് ലീഗ് മുന്‍കൈയെടുക്കേണ്ടെന്നാണ് തീരുമാനം.
ഗണേഷിനെതിരെ നടപടി ആവശ്യപ്പെട്ടാല്‍ പിസി ജോര്‍ജിനെതിരെ മറ്റു ചിലര്‍ നടപടി ആവശ്യപ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് ഗണേഷിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടില്ലെന്ന് മുസ്ലിം ലീഗ് എത്താന്‍ കാരണം. അതേസമയം അഴിമതിയാരോപണത്തില്‍ ലീഗ് മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടെത് യുഡിഎഫാണെന്നും ലീഗ് വ്യക്തമാക്കി.
ബാര്‍ കേസില്‍ ധനകാര്യ മന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചതും യോഗത്തില്‍ ഉയര്‍ന്നുവരുന്ന പ്രധാന വിഷയമാണ്. മദ്യ നയത്തിലെ മാറ്റങ്ങളും ചര്‍ച്ചയാകുമെന്ന യോഗത്തില്‍ കെപിസിസസി പ്രസിഡന്റ് വിഎം സുധീരന് തിരിച്ചടി നേരിടാനും സാഹചര്യം ഒരുങ്ങും. മദ്യ നയത്തില്‍ പ്രായോഗിക മാറ്റം വേണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നയത്തിന് കൂടുതല്‍ പിന്തുണ ലഭിക്കാനാണ് യുഡിഎഫ് യോഗത്തില്‍ സാധ്യത. വിഷയത്തില്‍ ഇത്തവണ ഘടകകക്ഷികള്‍ അദേഹത്തിനൊപ്പം നില്‍ക്കുമോയെന്നത് സംശയമാണ്. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഇന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.