കതിരൂര്‍ മനോജ് വധക്കേസില്‍ സി ബി ഐ പ്രതി ചേര്‍ത്ത സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് ജാമ്യാപേക്ഷ നല്കി. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയരാജന് ജാമ്യഹര്‍ജി നല്‍കിയത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ജാമ്യാപേക്ഷയില്‍, തനിക്കെതിരെ യു എ പി എ ചുമത്തിയതിന് എന്തിനെന്ന് ജാമ്യാപേക്ഷയില്‍ ജയരാജന് ചോദിച്ചു. വിക്രമന് തന്റെ ഡ്രൈവര്‍ ആയിരുന്നില്ലെന്നും വിക്രമന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായിരുന്നെന്നും ജാമ്യഹര്‍ജിയില്‍ ജയരാജന് വ്യക്തമാക്കുന്നു. കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതിയാണ് വിക്രമന്.
തനിക്ക് ആരോഗ്യപരമായ കടുത്ത സാഹചര്യമാണ് ഉള്ളത്. അറസ്റ്റ് ചെയ്താല്‍ പീഡിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും കൂടാതെ, സി പി എമ്മിന്റെ കണ്ണൂര്‍ ജില്ല സെക്രട്ടറി ആയ തന്നെ അറസ്റ്റ് ചെയ്താല്‍ പൊതുപ്രവര്‍ത്തനത്തിനുള്ള അവസരം തനിക്ക് ഇല്ലാതാകുമെന്നും ജാമ്യഹര്‍ജിയില്‍ ജയരാജന് പറയുന്നു.
അഭിഭാഷകനായ കെ വിശ്വം മുഖേനയാണ് ജയരാജന് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.