കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് ഡയറി പരിശോധിച്ച് അന്തിമവാദത്തിന് ശേഷമാകും കേസില്‍ വിധി പറയുക.
അതേസമയം, ജയരാജന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഇന്നലെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജയരാജനാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്നും ആസൂത്രണത്തില്‍ ജയരാജന് പങ്കുണ്ടെന്നും സി ബി ഐ കോടതിയില്‍ വാദിച്ചിരുന്നു.
സി പി എം രാഷ്ട്രീയശക്തി ഉപയോഗിച്ച് കേസിന്റെ ഗതി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് സി ബി ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പ്രതിയാക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നുമാണ് ജയരാജന്റെ വാദം.