കാസര്‍കോഡ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (08:23 IST)
കാസര്‍കോഡ് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പതു പേരെ കണ്ടെത്തി. കാസര്‍കോഡ് അഴിത്തറ തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെ ആയിരുന്നു കണ്ടെത്തിയത്. 
 
കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും നടത്തിയ സംയുക്ത തെരച്ചിലിനെ തുടര്‍ന്ന് രാവിലെ ഏഴോടെ ഉള്‍ക്കടലില്‍ നിന്നാണ് മത്സ്യബന്ധനബോട്ട് കണ്ടെത്തിയത്.
 
മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ സംഘം കുടുങ്ങുകയായിരുന്നു. കരയില്‍ നിന്ന് അയച്ച മറ്റൊരു ബോട്ടില്‍ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കും. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ഒമ്പതംഗ സംഘം കടലില്‍ പോയത്.
 
വൈകിട്ടോടെ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.