കാസര്‍കോട്: സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന കാസര്‍കോട്ടെ ഗവണ്‍മെന്റ് കോളേജിന് മുന്നില്‍ വന്‍ ജനക്കൂട്ടം. തടിച്ചുകൂടിയ ജനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ഇവിടെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ജനം എത്തിയിരിക്കുന്നത്.
അതെ സമയം പോലീസ് ഇവരെ പിരിഞ്ഞു പോകാന്‍ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ജനത്തിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എങ്കിലും ജനം പിരിഞ്ഞു പോകാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ പിരിഞ്ഞു പോയില്ലെങ്കില്‍ ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.