കോവിഡ് നിയമം പാലിക്കാത്ത കോടതി ജീവനക്കാര്‍ക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

ഞായര്‍, 29 നവം‌ബര്‍ 2020 (19:22 IST)
കാസര്‍കോട്: ഓഫീസിലേക്ക് പോകാന്‍ കരാര്‍ എടുത്ത സ്വകാര്യ ബസില്‍ കോവിഡ്  നിയമങ്ങള്‍ പാലിക്കാതെയും  പരിധിയില്‍ കൂടുതല്‍ ആളെ കയറ്റിയും  പാട്ടും നര്‍ത്തവുമായി പോയ 18 കോടതി ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ബസ് പരിശോധിച്ച മോട്ടോര്‍ വകുപ്പ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ നാല് മോട്ടോര്‍ വകുപ്പ് ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിലും പരാതി പ്രകാരം പോലീസ് കേസെടുത്തു.
 
കോവിഡ്  കാലത്ത് ഓഫീസിലേക്ക് പോകുന്നതിനായി ജീവനക്കാര്‍ക്കായി ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി പ്രകാരം കെ.എസ.ആര്‍.ടി.സി ബസ് വിട്ടു നല്‍കിയിരുന്നു. നിലവില്‍ കേസെടുക്കപ്പെട്ട ജീവനക്കാര്‍ ഇപ്രകാരം ഒരു ബസ് കരാറെടുത്തിരുന്നു. എന്നാല്‍ ഇപ്രകാരം ബസ് ഓണ്‍ ഡിമാന്‍ഡ് വഴി എടുക്കുമ്പോള്‍ സിറ്റിങ്ങില്‍ മാത്രമേ യാത്രക്കാരെ കയറ്റാന്‍ പാടുള്ളു എന്ന വകുപ്പുമുണ്ട്.
 
ജീവനക്കാരുടെ യാത്രാപ്പടി  കുറയ്ക്കുന്നതിനായി കൂടുതല്‍ യാത്രക്കാരെ കയറ്റുകയും നര്‍ത്തവും പാട്ടും നടത്തുകയും ചെയ്തപ്പോള്‍ കണ്ടക്ടര്‍ എതിര്ത്തു. തുടര്‍ന്ന് പയ്യന്നൂര്‍ ഡിപ്പോയില്‍ വിളിച്ച് അടുത്ത ദിവസം മുതല്‍ ബസ് ഓണ്‍ ഡിമാന്‍ഡ് പ്രകാരം ബസ് വേണ്ടെന്നു പറഞ്ഞു. പിറ്റേദിവസം ഈ ജീവനക്കാര്‍ ഒരു സ്വകാര്യ ബസ് ഓണ്‍ ഡിമാന്‍ഡായി എടുത്തു.
 
റോഡില്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ജീവനക്കാര്‍ വാഹന പരിശോധന നടത്തിയപ്പോള്‍ കോടതി ജീവനക്കാര്‍ സഞ്ചരിച്ച ബസും പരിശോധിച്ചു . എന്നാല്‍ ഇത് കോടതി ജീവനക്കാര്‍ എതിര്‍ത്തു  തുടര്‍ന്ന്  തങ്ങളുടെ കൃത്യനിര്വഹണത്തിനു തടസം ഉണ്ടാക്കിയതിന് പതിനെട്ടു കോടതി ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. അത് പ്രകാരം പോലീസ് കേസെടുത്തു. 
 
ഇതിന്റെ പ്രതികാരം എന്നരീതിയില്‍ സ്ത്രീ സംരക്ഷണ നിയമം ഉള്‍പ്പെടെ വകുപ്പ് ചേര്‍ത്ത് കോടതി ജീവനക്കാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. അതും പോലീസ് കേസാക്കി. എന്തായാലും പോലീസ് ഇതില്‍ എന്ത് ചെയ്യണമെന്നാണ് ആലോചിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍