ഹൈക്കോടതിയിൽ സർക്കാർ ഉന്നയിച്ച വാദങ്ങൾ തന്നെയാകും സുപ്രീം കോടതിയിലും ഉന്നയിക്കുക. 2013-ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാനപ്പെട്ട വാദം. നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്ന കാര്യം ആലോചനയിലുണ്ടായിരുന്നുവെങ്കിലും ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസ്സമായതിനാലാണ് സിആര്‍പിസി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാൻ തീരുമാനിച്ചത്. കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നാണ് വിവരം.