കാസര്‍കോട് വള്ളം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ശ്രീനു എസ്
തിങ്കള്‍, 5 ജൂലൈ 2021 (08:14 IST)
കാസര്‍കോട് വള്ളം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാസര്‍കോട് കീഴൂരില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കസബ സ്വദേശികളായ കാര്‍ത്തിക്, സന്ദീപ്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 
 
ഇന്നലെ വൈകുന്നേരം അഴിമുഖത്ത് തിരയില്‍ പെട്ടായിരുന്നു ബോട്ട് മറിഞ്ഞിരുന്നത്. അപകടത്തില്‍ നാലുപേരെ കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article