എന്തടിസ്ഥാനത്തിലാണ് ആ രംഗത്തെ വിമർശിക്കുന്നത്? അതൊരു കഥാപാത്രമാണ്: കസബ നടി പറയുന്നു

Webdunia
ബുധന്‍, 10 ജനുവരി 2018 (13:44 IST)
മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു. അത്തരം കഥാപാത്രങ്ങൾ മഹാന്മാരായ നടന്മാർ ചെയ്യണമോയെന്നാണ് പാർവതി ചോദിച്ചത്. എന്നാൽ, കസബയിലെ ആ രംഗത്തിനു എന്താണ് കുഴപ്പമെന്ന് കസബയിലെ നായിക ചോദിക്കുന്നു.
 
ഉത്തരാഖണ്ഡ് മോഡൽ ആയ ജ്യോതി ഷാ മലയാളി അല്ലെങ്കിലും കസബയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അറിയുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ കാണിക്കുക. അത് നല്ലതും മോശവും ഉണ്ടാകും. നല്ല രംഗങ്ങൾ മാത്രം കാണിച്ചാൽ സിനിമയാകില്ല. ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേയെന്ന് ജ്യോതി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
'ആ രംഗത്തിൽ  ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ഈ നിമയിൽ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളിൽ സൂപ്പർ ഇങ്ങനെ അഭിനയിക്കുന്നു. വിമർശിക്കേണ്ടവർക്ക് വിമർശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവർ വിമർശനമുന്നയിക്കുന്നത് ?എല്ലാത്തിനെയും സഹിഷ്ണതയോടെ കാണുക. മനസ്സിലാക്കുക'. - ജ്യോതി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article