അന്ന് മോഹൻലാലിനു വേണ്ടി എത്തി, ഇന്ന് ജയസൂര്യക്ക് വേണ്ടിയും!

ബുധന്‍, 10 ജനുവരി 2018 (09:37 IST)
മോഹൻലാൽ നായകനായ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. ടോണി കുരിശിങ്കലായി മോഹൻലാൽ തകർത്തഭിനയിച്ചപ്പോൾ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തി. മമ്മൂട്ടിയായി തന്നെയാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം മെഗാസ്റ്റാർ വീണ്ടും മമ്മൂട്ടിയായി തന്നെ എത്തുകയാണ്.  
 
നവാഗതനായ പ്രജേഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ക്യാപ്റ്റനിലാണ് മമ്മൂട്ടി അതിഥിയായി എത്തുന്നത്. അന്ന് മോഹൻലാലിനു വേണ്ടിയായിരുന്നു മമ്മൂട്ടി 'മമ്മൂട്ടി' ആയതെങ്കിൽ ഇന്ന് ജയസൂര്യക്ക് വേണ്ടിയാണ് മെഗാസ്റ്റാർ എത്തുന്നത്. അന്തരിച്ച പ്രശസ്ത ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. 
 
അനു സിത്താരയാണ് ചിത്രത്തിലെ നായിക. അടുത്ത മാസം മധ്യത്തോടെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമോഷനുകളും മറ്റും ആരംഭിച്ചിട്ടുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത ചിത്രം അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിക്കുന്നതും ജോബി ജോര്‍ജ്ജാണ്. മമ്മൂട്ടിയുടെ വിവാദ ചിത്രം കസബയുടെ നിര്‍മ്മാതാവും ജോബിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍