സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി. ദേശീയ ഗാനം കേൾപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തീയേറ്റർ ഉടമയ്ക്ക് തീരുമാനിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കിയെന്നും കോടതി അറിയിച്ചു. ഇത് സംബന്ധിച്ച 2016 നവംബറിലെ സുപ്രിംകോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്തു.