തൊഴില്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കോടതി റിമാന്‍ഡ് ചെയ്തു. കര്‍ണാടക ഹസ്സന് സ്വദേശി കപില്‍ ശര്‍മ്മ എന്ന രാധാകൃഷ്ണനെയാണ് അന്വേഷണ വിധേയമായി റിമാന്‍ഡ് ചെയ്തത്.
വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് ഫ്ലാറ്റില്‍ താമസിച്ചായിരുന്നു തട്ടിപ്പ്. പത്ത് ലക്ഷത്തിലേറെ രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. റയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു മലയാളിയെ പരിചയപ്പെട്ടെന്നും അങ്ങനെയാണ് താന്‍ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ എത്തിയതെന്നുമാണ് പ്രതി പറയുന്നത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.