ലാൻഡിങ് പരാജയപ്പെട്ടതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചതിന് കോക്‌പിൽ തെളീവുകൾ, എഞ്ചിൻ ഓഫ് ആയിരുന്നില്ല എന്നും വിദഗ്ധർ

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (09:08 IST)
കരിപ്പൂർ വിമനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനം ലാൻഡിങ് പരാജയപ്പെട്ടതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചതിന് കോക്‌പിറ്റിൽ തെളിവുകൾ. വിമാനത്തിന്റെ കോക്‌പിന്റെ ചിത്രങ്ങളിൽനിന്നുമാണ് വിദഗ്ധർ ഈ അമനുമാനത്തിൽ എത്തിയത്. എഞ്ചിൻ ഓഫ് ആക്കിയിരുന്നില്ല എന്നാണ് കോക്പിറ്റ് ചിത്രങ്ങളിൽനിന്നും വ്യക്തമാകുന്നത്.  
 
വിമാനം നിയന്ത്രിയ്ക്കുന്ന ത്രസ്റ്റ് ലിവർ ടേക്കോഫ് പൊസിഷനിലാണ് ഉള്ളത്. എഞ്ചിൻ സ്റ്റാർട്ട് ലിവർ ഒഫ് മോഡിൽ ആയിരുന്നില്ല. എന്നാൽ വിമാനത്തിന്റെ ചിറകിലെ ഫ്ലാപ്പുകൾ ലൻഡിങ് പൊസിഷനിലാണ് ഉണ്ടായിരുന്നത്. റൺവേയിൽ പകുതിയോളം കടന്ന് നിലം തൊട്ടതിനാൽ വേഗത നിയന്ത്രിയ്ക്കാൻ കഴിയാതെവന്നതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിയ്ക്കാം എന്നാണ് ചിത്രങ്ങളിലും നിന്നും വിദഗ്ധരുടെ അനുമാനം.
 
ടേക്കോഫിന് വിമാത്തിന്റെ ചിറകിലെ ഫ്ലാപ്പുകൾ 10 ഡിഗ്രിയിലാണ് ക്രമികരിക്കേണ്ടത്. എന്നാൽ ലാൻഡിങ് സമയത്തെ ക്രമീകരണമായ 40 ഡിഗ്രിയിലാണ് ഇതുണ്ടായിരുന്നത്. വിമാനം താഴെവീണ് രണ്ടായി പിളർന്ന ആഘാതത്തിൽ എഞ്ചിന്റെ പ്രവർത്തനം നിലച്ചതാവാം എന്ന് വിദഗ്ധർ പറയുന്നു. രക്ഷാപ്രവർത്തനത്തിനിടെ കോക്‌പിറ്റിലെ ലിവറുകൾ മാറാൻ സാധ്യതയില്ല എന്നും വിദഗ്ധർ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article