കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്ര പുറപ്പെടുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് റണ്‍വേയില്‍ നിന്നു തെന്നിമാറി. കരിപ്പൂര്‍- ഷാര്‍ജ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റിന്റെ അശ്രദ്ധയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനം പിന്നീട് യാത്ര തുടങ്ങി.
റൺവേയിലൂടെ ഓടാൻ തുടങ്ങവെ വിമാനം തെന്നമാറുകയും നിർമാണത്തിനായി പൊളിച്ച റൺവേയുടെ തൊട്ടടുത്തേക്ക് നീങ്ങുകയുമായിരുന്നു. അറ്റകുറ്റപ്പണിക്കായി പൊളിച്ചിട്ട കെട്ടിടത്തിനടുത്തവരെ വിമാനം തെന്നിമാറി. ഉടൻ തന്നെ രക്ഷാപ്രവർത്തകരും മറ്റും എത്തി. പിന്നീട് വിമാനം തിരികെ റൺവേയിലേക്ക് കൊണ്ടുവരികയും പരിശോധനയ്ക്ക് ശേഷം അര മണിക്കൂർ വൈകി പുറപ്പെടുകയും ചെയ്തു.
പൈലറ്റിന്റെ അശ്രദ്ധയാണോ സാങ്കേതിക പ്രശ്നങ്ങളാണോ എന്ന കാര്യം വ്യോമയാന അധികൃതർ പരിശോധിച്ചു വരികയാണ്.