കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

ശ്രീനു എസ്
ശനി, 22 ഓഗസ്റ്റ് 2020 (19:58 IST)
കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. വെള്ളമുണ്ട തരുവണ കരിങ്ങാരി വലിയ പീടിയേക്കല്‍ ഇബ്രാഹിം(57) ആണ് മരിച്ചത്.
 
അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് മിംസിലേക്ക് മാറ്റി. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ഒരുവര്‍ഷം മുന്‍പാണ് ഇബ്രാഹിം ദുബായിലേക്ക് പോയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article