കരിപ്പൂരിൽ രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി

എ കെ ജെ അയ്യര്‍
ശനി, 23 ജൂലൈ 2022 (19:48 IST)
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി. വിദേശത്തു നിന്ന് വന്ന ആറ്‌ വിമാന യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ഉദ്യോഗസ്ഥർ നാലരക്കിലോയിലേറെ സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്.

കോഴിക്കോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി അലി, വടകര സ്വദേശി റിഷാദ് എന്നിവരിൽ നിന്നും ഓരോ കിലോ വീതവും കണ്ണൂർ സ്വദേശി റഹൂഫ്, പയ്യോളി സ്വദേശി ഫൈസൽ, പട്ടാമ്പി സ്വദേശി ഷംനാസ് എന്നിവരിൽ നിന്നുമാണ് സ്വർണ്ണ മിശ്രിതം പിടിച്ചത്. ഇവരെല്ലാവരും തന്നെ സ്വർണ്ണം ശരീരത്തിലാണ് ഒളിപ്പിച്ചിരുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article