കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണ്ണവേട്ട; യുവാവ് അറസ്റ്റില്‍

Webdunia
തിങ്കള്‍, 9 ജനുവരി 2017 (15:06 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. കോഴിക്കോട് അത്തോളി റമീസ് മന്‍സിലില്‍ റമീസ് എന്ന 26 കാരനാണു 3.46 കിലോ സ്വര്‍ണ്ണവുമായി പിടിയിലായത്.
 
അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇത്തിഹാദ് എയര്‍വേസ് വിമാനത്തില്‍ വന്ന ഇയാള്‍ ഗൃഹോപകരണങ്ങള്‍ക്ക് ഉള്ളിലായിരുന്നു സര്‍ണ്ണം കഷണങ്ങളാക്കി ഒളിപ്പിച്ചു വച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കള്ളക്കടത്തുകാരുടെ കാരിയറാണെന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തി. 
 
കൊടുവള്ളി, താമരശേരി എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമാക്കിയുള്ള സ്വര്‍ണ്ണ കടത്തുകാരാണ് ഇതിന്‍റെ പിന്നിലെന്ന് കരുതുന്നു. വിമാന ടിക്കറ്റും 25000 രൂപയുമായിരുന്നു സ്വര്‍ണ്ണം കടത്തുന്നതിനു ഇയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം.  
Next Article