കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം പിടിച്ചു. ദോഹയില്‍ നിന്നെത്തിയ ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് കാക്കൂറ്‍ സ്വദേശി അബ്ദുള്‍ മജീദ് എന്ന 45 കാരനാണു സ്വര്‍ണ്ണം കടത്തി പിടിയിലായത്.
ഇലക്‌ട്റോണിക് ഹോണ്‍, എല്‍ഇഡി ലാമ്പ് എന്നിവയ്ക്കുള്ളിലാണു സ്വര്‍ണ്ണം ഒളിച്ചുവച്ചു കടത്തിയത്. എക്സ്‌റേ പരിശോധനയില്‍ സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണു സ്വര്‍ണ്ണക്കടത്ത് വെളിയിലായത്. സാമ്പത്തിക പ്രയാസത്തില്‍ പെട്ട ഇയാള്‍ കാരിയര്‍ എന്ന നിലയ്‌ക്കാണു സ്വര്‍ണ്ണം കടത്തിയത് എന്ന് സമ്മതിച്ചിട്ടുണ്ട്. കസ്റ്റംസ് അസി കമ്മീഷണര്‍ ശ്യാം സുന്ദറിന്‍റെ നേതൃത്വത്തിലുള്ള കസ്റ്റംസ് ഓഫീസര്‍മാരാണ് സ്വര്‍ണ്ണ കടത്ത് പിടിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.