ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

Webdunia
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (15:20 IST)
കണ്ണൂരിലെ  കതിരൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാലത്ത് ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയായിരിക്കും ഹര്‍ത്താല്‍.

കതിരൂര്‍ ഡയമണ്ട് മുക്കില്‍ ബിജെപി പ്രവര്‍ത്തകന്‍ കെടി മനോജാണ് (43) വെട്ടേറ്റ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്.മനോജിന് നേരെ ബോംബെറിഞ്ഞ ശേഷം മനോജിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് മനോജിന്റെ തലയുടെ ഒരു വശം തകരുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.