കണ്ണൂരിൽ സിപിഎം നടത്തിയത് രാഷ്ട്രീയ കുതിരക്കച്ചവടം: സുധീരന്‍

Webdunia
വ്യാഴം, 19 നവം‌ബര്‍ 2015 (11:47 IST)
കണ്ണൂരിൽ കോർപ്പറേഷൻ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ നേതൃത്വത്തിന്റെ തീരുമാനെത്തെ പ്രശംസിച്ചു കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയത് രാഷ്ട്രീയ കുതിരക്കച്ചവടമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ധാര്‍മിക വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

വിമതനെ കൂട്ടുപിടിച്ച് അധികാരത്തിലേറേണ്ട എന്നത് കോൺഗ്രസിന്റെ ധാർമികമായ നിലപാടാണ്. എന്നാല്‍ സിപിഎം സ്വീകരിച്ചത് അവസരവാദ നിലപാടായിരുന്നു. പാർട്ടിയുടെ ധാർമികമായ നിലപാട് തന്നെയാണ് സമിതിയും ഉയർത്തിപ്പിടിച്ചത്.
ജില്ലാ നേതൃത്വം വിഷയത്തില്‍ കൃത്യമായ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും സുധീരന്‍ പറഞ്ഞു. ഇത്തരക്കാരുമായി വിട്ടുവീഴ്‌ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പലയിടത്തും കോൺഗ്രസിന് അധികാരത്തിൽ എത്താമായിരുന്നു. എന്നാൽ, അങ്ങനെ അധികാരത്തിൽ എത്തുന്പോൾ ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ജില്ലാ നേതൃത്വത്തിന്റെ തീരുമാനെത്തെ പ്രശംസിച്ചു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നു. വിമതന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന നിലപാട് കെപിസിസി സ്വീകരിച്ചിട്ടുള്ളതാണ്. അതുപ്രകാരം കോൺഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ച നടപടി തികച്ചും ശരിയാണെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു.

കണ്ണൂരിൽ കോർപ്പറേഷൻ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ച നടപടി ശരിയാണെന്നു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ച നടപടി ശരിയാണ്. ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് പാർട്ടിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.