കണ്ണൂരില്‍ ബോംബേറ്, സംഘര്‍ഷം, പെണ്‍കുട്ടിയുടെ കേഴ്‌വി നഷ്ടപ്പെട്ടു

Webdunia
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (16:02 IST)
കണ്ണൂര്‍ വീണ്ടും അശാന്തമാകുന്നതായി സൂചനകള്‍ നല്‍കിക്കൊണ്ട് ബിജെപി, ആര്‍‌എസ്‌എസ് പ്രവര്‍ത്തകൌടെ വീടുകളിലേക്ക് അക്രമങ്ങളും ബോം‌ബേറുകളും നടക്കുന്നു. കണ്ണൂരില്‍ പലസ്ഥലത്തും ഇരു സംഘടനകള്‍ തമ്മിലും സംഘര്‍ഷങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കണ്ണൂരിലെ ചെറുവാഞ്ചേരിയില്‍ ബിജെപി തോവിന്റെ വീടിനു നേറേയുണ്ടായ് ബോംബാക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മകളുടെ കേശ്വിശക്തി നഷ്ടപ്പെട്ടു.

ബിജെപി പാട്യം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍ വി ശശിധരന്റെ ചെറുവാഞ്ചേരി പൂവത്തൂര്‍ പാലത്തിനു സമീപത്തുള്ള വീടിനു നേരേയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ ശശിധരന്റെ മകള്‍ ശിശിരയുടെ (18) കേള്‍വിശക്തി നഷ്ടപ്പെട്ടു. സ്ഫോടനത്തില്‍ ഇടതുചെവിയുടെ കേള്‍വിശക്തി ഷ്ടപ്പെട്ട ശിശിരയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹത്ത് ബോംബിന്റെ ചീളുകള്‍ തറച്ചുകയറിട്ടുണ്ട്.

അതേ സമയം പാനൂര്‍ ഒളവിലത്ത് ബിജെപിയുടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു നേരേയും ആര്‍എസ്എസ് തോവിന്റെ വീടിനു നേരേയും ആക്രമണം ഉണ്ടായി. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിനു സമീപത്തെ ശ്രീകൃഷ്ണപുരം ബസ് കാത്തിരിപ്പു കേന്ദ്രമാണ് തകര്‍ത്തത്.

ഇതിനു സമീപത്തെ ആര്‍എസ്എസ് ശാഖ കാര്യവാഹക് കണ്ടിയില്‍ വിനീഷിന്റെ വീടിനു നേരേയും ആക്രമണമുണ്ടായി. വീടിന്റെ മുന്‍വശത്തെ ജല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന അക്വേറിയം, സോഫാസെറ്റുകള്‍, കസേരകള്‍ എന്നിവയും തകര്‍ത്തു. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ചൊക്ളി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധ നടത്തി.

അതിനിടെ കൂത്ത്പ്പറമ്പില്‍  സിപിഎം ലോക്കല്‍ സെക്രട്ടറിക്കു മര്‍ദമേറ്റ സംഭവത്തില്‍ സിപിഎം ആഹ്വാം ചെയ്ത ഹര്‍ത്താല്‍ ചെറുവാഞ്ചേരിയില്‍ നടക്കുകയാണ്. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനേ തുടര്‍ന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കുറ്റിച്ചി പ്രേമന് (48) മര്‍ദമേറ്റതില്‍ പ്രതിഷേധിച്ചാണ് സിപി‌എം ഹര്‍ത്താല്‍.

പാട്യം ദിനാചരണത്തിന്റെ ഭാഗമായി ചെറുവാഞ്ചേരി ടൌണില്‍ തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പരിപാടിക്കായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ കാണാതായതാണ് സംഘര്‍ഷത്തിനു കാരണമായത്. കണ്ണൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നതോടെ കൂടുതല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സായുധസേനയേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.