മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: കുറ്റപത്രം ഉടന്‍

ഞായര്‍, 27 ഏപ്രില്‍ 2014 (13:15 IST)
മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം നല്‍കും.
കൂടാതെ കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കി.

ധര്‍മടം എംഎല്‍എ കെകെ നാരായണന്‍, പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. അന്യായമായ സംഘം ചേരല്‍ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവരേട് അന്വേഷണം നയിക്കുന്ന തളിപ്പറമ്പ് ഡിവൈഎസ്പിക്കു മുമ്പില്‍ ഹാജരാകനാണ് പറഞ്ഞിരിക്കുന്നത്. കേസില്‍ ഇതുവരെ 114 പ്രതികളാണ് ഉള്ളത്. നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. ഇവരെല്ലാം ജാമ്യത്തിലാണ്.

വെബ്ദുനിയ വായിക്കുക