തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫിന്റെ എജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കാനം

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (16:47 IST)
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി  സിപിഐ  സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍  യുഡിഎഫിന്റെ എജന്റായി പ്രവര്‍ത്തിക്കുകയാണെന്ന്  കാനം പറഞ്ഞു‍.

സര്‍ക്കാര്‍മെഷിനറി തെരഞ്ഞെടുപ്പിനായി  യുഡിഎഫ്  ദുരുപയോഗം ചെയുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ദുര്‍ഭരണത്തിന് എതിരായ വിധി എഴുത്താവും അരുവിക്കരയില്‍ ഉണ്ടാവുകയെന്നും  അദേഹം ജീവന്‍ന്യൂസിനോട് പറഞ്ഞു.