കോട്ടയത്തെ അക്ഷര ശില്പ സമര്‍പ്പണം വിവാദത്തിലേക്ക്. സമര്‍പ്പണവേളയില്‍ ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തന്നെ അപമാനിച്ചെന്ന് കാനായി കുഞ്ഞിരാമന് പറഞ്ഞു. കോട്ടയം പബ്ളിക്ക് ലൈബ്രറിക്കു വേണ്ടി താന്‍ നിര്‍മ്മിച്ച അക്ഷര ശില്‍പം തിരക്കുണ്ടെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രി കാണാതെ പോവുകയായിരുന്നു. അതേ സമയം പബ്ളിക്ക് ലൈബ്രറിയുടെ മുറ്റത്ത് ഉണ്ടായിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ശില്‍പത്തിനടുത്തേക്ക് വരാന്‍ കൂട്ടാക്കിയില്ലെന്നും കാനായി പറഞ്ഞു.
സംസ്ഥാനത്തെ മന്ത്രിമാരുടെ കലാബോധം ഇതാണോയെന്നും ശില്‍പ്പിയെ നാലാം തരം പൗരന്‍മാരായിട്ടാണോ കാണുന്നത്. അദ്ദേഹം ചോദിച്ചു. ശില്‍പം നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ രണ്ടു ലക്ഷം രൂപ തിരികെ നല്‍കിയെന്നും കാനായി വ്യക്തമാക്കി.