നടന്‍ കമല്‍ ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഏപ്രില്‍ 2023 (17:57 IST)
നടന്‍ കമല്‍ ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന് പനിയും ശ്വാസതടസവും ഉണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. അദ്ദേഹത്തെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കമല്‍ ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇന്നുതന്നെ വിട്ടയയ്ക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍