ബാലികയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

വെള്ളി, 21 ഏപ്രില്‍ 2023 (17:50 IST)
മലപ്പുറം: ബാലികയെ പീഡിപ്പിച്ച യുവാവിനെ കോടതി 20 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. നിലമ്പൂർ കരിമ്പുഴ സ്വദേശി ഷമീർ ബാബു എന്ന 37 കാരനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.പി.ജോയി 20 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

പിഴ തുകയായ ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. ഇത് അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി പ്രതി തടവ് ശിക്ഷ അനുഭവിക്കണം. നിലമ്പൂരിലെ സി.ഐ ആയിരുന്ന തിരൂർ ഡി.വൈ.എസ്.പി കെ.എം.ബിജു ആണ് കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം നൽകിയത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍