സി പി എം അക്രമങ്ങൾക്കെതിരായ കൂട്ടായ്മയിൽ എം ടി വാസുദേവൻ നായർ, സംവിധായകൻ കമൽ തുടങ്ങിയ സാംസ്കാരിക നായകരെ വീടുകളിൽ പോയി ക്ഷണിക്കാൻ തീരുമാനം. ബി ജെ പി സംസ്ഥാനസമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.
കൂട്ടായ്മയിൽ പങ്കെടുത്തില്ലായെങ്കിൽ, അസഹിഷ്ണുതയ്‌ക്കെതിരായ എം ടിയുടെയും കമലിന്റെയും നിലപാടുകളിലെ പൊള്ളത്തരം പുറത്തുവരും. അതിനാലാണ് വീടുകളിലെത്തി ആദരപൂര്‍വം ക്ഷണിക്കുന്നതെന്ന് ബി ജെ പി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
രാഷ്ട്രീയവൈരത്തിന്റെപേരില്‍ സ്ത്രീകളെപ്പോലും ചുട്ടുകൊല്ലുന്ന നാടായി കേരളം മാറിയിട്ടും സാംസ്‌കാരികനായകര്‍ പുലര്‍ത്തുന്ന മൗനം ഭയാനകമാണെന്ന് ഇന്നലെ പുറത്ത് വിട്ട രാഷ്ട്രീയ പ്രമേയത്തിലുണ്ട്. പാലക്കാട് കഞ്ചിക്കോട്ട് വീട്ടമ്മയായ വിമല പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനാണ് കൂട്ടായ്മ.