മദ്ധ്യവയസ്കന്‍ കാര്‍ ഷെഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Webdunia
ഞായര്‍, 13 മാര്‍ച്ച് 2016 (12:03 IST)
മദ്ധ്യവയസ്കനെ കാര്‍ ഷെഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തുമ്പോട് മംഗലശേരി വീട്ടില്‍ പരേതനായ നടേശന്‍ മുതലാളി ശാരദ ദമ്പതികളുടെ മകന്‍ അനില്‍ കുമാര്‍ എന്ന അയ്യനെ (52) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്.  

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സ്വന്തം വീട്ടിനുള്ളിലെ കാര്‍ ഷെഡിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഹൃദയാഘാതമാകാം കാരണമെന്ന് കരുതുന്നതായി പാങ്ങോട് പൊലീസ് അറിയിച്ചു. അവിവാഹിതനാണ് പരേതന്‍.