കളമശേരി ഭൂമിതട്ടിപ്പ്: ടിഒ സൂരജിനെ സിബിഐ ചോദ്യം ചെയ്യുന്നു

Webdunia
വെള്ളി, 5 ജൂണ്‍ 2015 (10:29 IST)
കളമശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ മുൻ കമ്മിഷണർ ടിഒ സൂരജിനെ സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. 
 
തൃക്കാക്കര പത്തടിപ്പാലത്തെ 25 കോടി വിലയുള്ള 1.16 ഏക്കർ ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കി ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാ ക്രമക്കേടുകൾക്കും കാരണമെന്നും, ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവിൽ കോടതിയാണെന്നിരിക്കേ സൂരജ് അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.