" ആ ഗോപിയല്ല, ഈ ഗോപി", സുരേഷ് ഗോപിയെ അനുഗ്രഹിച്ചുകൊണ്ടുള്ള പത്മഭൂഷൺ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാൻ

അഭിറാം മനോഹർ
തിങ്കള്‍, 18 മാര്‍ച്ച് 2024 (12:23 IST)
Kalamandalam gopi
ബന്ധം മുതലെടുത്ത് കൊണ്ട് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ത്തി കലാമണ്ഡലം ഗോപി ആശാന്റെ മകന്‍ രഘുരാജ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു രഘുരാജിന്റെ ആരോപണം. സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടു. നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തതായും അങ്ങനെയുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് അച്ഛന്‍ പറഞ്ഞതായുമാണ് രഘുരാജ് കുറിച്ചത്. പോസ്റ്റ് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പോസ്റ്റ് രഘുരാജ് ഫെയ്‌സ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.
 
സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ മാത്രമായാണ് താനത് പോസ്റ്റ് ചെയ്തതെന്നും അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും രഘുനാഥ് മറ്റൊരു പോസ്റ്റില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article