മണിയുടെ മരണ കാരണം സ്ഥിരീകരിക്കണമെങ്കിൽ കൂടുത‌ൽ ശാസ്ത്രീയ പരിശോധന ആവശ്യമെന്ന് ഡി ജി പി

വെള്ളി, 25 മാര്‍ച്ച് 2016 (16:23 IST)
കലാഭവൻ മണിയുടെ മരണവുമയി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നും എന്നാൽ മരണകാരണം സ്ഥിരീകരിക്കണമെങ്കിൽ കൂടുത‌ൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നും ഡി ജി പി സെൻകുമാർ അറിയിച്ചു. കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനുശേഷമായിരുന്നു അറിയിപ്പ്.
 
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്ന മണിയുടെ മൂന്ന് സഹായികളെ പൊലീസ് വിട്ടയിച്ചിരുന്നു. മണിയുടെ കുടുംബാംഗങ്ങ‌ളുടെ പരാതിയെത്തുടർന്നായിരുന്നു സഹായികളായ വിപിൻ, മുരുകൻ, അരുൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കേസ് തെളിയിക്കാനാവശ്യമായ വസ്തുതകൾ ഒന്നും പൊലീസിന് ഇവരിൽ നിന്നും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നാണ് വിട്ടയച്ചത്.   
 
മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രത്യേക വൈദ്യ സംഘത്തെ സമീപിക്കുമെന്ന് ചാലക്കുടി ഡി വൈ എസ് പി ഓഫീസിൽ നടന്ന കൂടിക്കാഴ്‌ചയിൽ ഡി ജി പി അറിയിച്ചു. കൂടിക്കാഴ്ചയിൽ തൃശൂർ റേഞ്ച് ഐജി എം ആർ അജിത്ത് കുമാർ, ക്രൈംബ്രാഞ്ച് എസ്പി പി എൻ ഉണ്ണിരാജന്‍‍, ഡി വൈ എസ്പി കെ എസ് സുദർശനൻ എന്നിവർ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക