അന്തരിച്ച നടന്‍ കലാഭവന്‍ മണി വാറ്റുചാരായം കഴിച്ചിരുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. മണിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ, മണിയുടെ ആന്തരികാവയവ ഭാഗങ്ങളും രക്തസാമ്പിളുകളും വിദഗ്‌ധപരിശോധനയ്ക്ക് അയയ്ക്കാന്‍ പൊലീസ് തീരുമാനിച്ചു.
മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ മണി സുഹൃത്തുക്കളുമായി സമയം ചെലവഴിച്ച പാഡിയില്‍ മണിയും സുഹൃത്തുക്കളും വാറ്റുചാരായം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ചാരായത്തില്‍ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തില്‍ കലര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിശദമായ പരിശോധനാറിപ്പോര്‍ട്ട് എന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മണിയുടെ രക്തസാമ്പിളുകളും ആന്തരികാവയവ ഭാഗങ്ങളും വിദഗ്‌ധ പരിശോധനയ്ക്ക് അയയ്ക്കാന്‍ പൊലീസ് തീരുമാനിച്ചു. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക. മരിക്കുന്നതിനു മുമ്പും മരിച്ചതിനു ശേഷവുമുള്ള സാമ്പിളുകളാണ് അയയ്ക്കുക.