'തുള്ളിച്ചാട്ടക്കാര്‍ക്കും, ആഹ്ലാദിക്കുന്നവര്‍ക്കും വേണ്ടി ഇനി പാട്ട് പാടില്ല': കൈതപ്രം ദാമോദരന്‍

Webdunia
ശനി, 6 ജനുവരി 2018 (10:44 IST)
തുള്ളിച്ചാട്ടക്കാര്‍ക്കും ആഹ്ലാദരാവുകള്‍ക്കും വേണ്ടി ഇനി പാട്ട് പാടില്ലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്റെ പാട്ടുകള്‍ ഇനി സാന്ത്വനിപ്പിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.  മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
 
 ഇപ്പോഴാണ് പക്വത വന്നത്, എനിക്ക് രോഗമുണ്ട് എന്റെ രോഗത്തെ സാന്ത്വനിപ്പിക്കുന്നത് സംഗീതമാണ്. അതുകൊണ്ട് രോഗികള്‍ക്കു വേണ്ടി പാടാനാണ് ഇപ്പോള്‍ താത്പര്യം. തടവുപുള്ളികള്‍ക്കുവേണ്ടിയും പാടും എന്നാണ് അദ്ദേഹം പറഞ്ഞത്.ജാതി-മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ജീവിക്കാനാണ് ഖുറാനടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article