ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ വിധി പുനഃപരിശോധിക്കണം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തള്ളി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 മെയ് 2024 (16:08 IST)
ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 2019 ആഗസ്റ്റ് 5നാണ് കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. തീരുമാനം ശരിവച്ച ഡിസംബര്‍ 11ലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് തള്ളിയത്. 
 
ഈ കേസില്‍ 20ലധികം പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത്, എഎസ് ബൊപ്പണ്ണ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. കോടതിയുടെ മുന്‍ വിധിയില്‍ പിഴവില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍