കാഫിര്‍ പ്രയോഗത്തില്‍ പോലീസ് കുറ്റക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് കൊടുത്തില്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോലും കഴിയില്ലെന്ന് കെ മുരളീധരന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (18:29 IST)
കാഫിര്‍ പ്രയോഗത്തില്‍ പോലീസ് കുറ്റക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് കൊടുത്തില്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോലും കഴിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരോട് ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, കൂടുതല്‍ പതപ്പിക്കാന്‍ നില്‍ക്കണ്ട, ഇനി പതപ്പിക്കാന്‍ നിന്നാല്‍ നിങ്ങളാരും പെന്‍ഷന്‍ വാങ്ങില്ല. ഇനിയിപ്പോള്‍ ഒന്നര കൊല്ലം കൂടിയല്ലേ ബാക്കിയുള്ളു, അത് കഴിഞ്ഞാല്‍ നിങ്ങള്‍ സമാധാനം പറയേണ്ടിവരും. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ പിണറായിസത്തിന് കൂട്ടുനിന്ന എല്ലാവര്‍ക്കും കിട്ടും. 
 
എന്തുകൊണ്ടാണ് വടകര ലോകസഭയില്‍ ഓരോ തവണയും ഭൂരിപക്ഷം കൂടുന്നത്. പിണറായി ഒന്ന് നേരെയാവട്ടെയെന്ന് കരുതി സഖാക്കളും യുഡിഎഫിന് വോട്ട് ചെയ്യുന്നതുകൊണ്ടാണ്. അതുകൊണ്ട് എല്ലാ മാക്‌സിസ്റ്റുകാരെയും ഞാന്‍ കുറ്റം പറയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍