കടകംപള്ളി ഭൂമി തട്ടിപ്പിനിരയായവരില്‍ നിന്ന് കരം സ്വീകരിക്കില്ല. അഡ്വ ജനറലിന്റെ നിയമോപദേശം മുന്‍നിര്‍ത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ തീരുമാനം.
കടകംപള്ളി ഭൂമി ഇടപാടിലെ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ കരം സ്വീകരിക്കേണ്ടെന്നാണ് എജിയുടെ നിയമോപദേശം. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലും സിബിഐ അന്വേഷണം ആരംഭിച്ചതിനാലുമാണ് ഈ തീരുമാനം. തട്ടിപ്പിനിരയായ കടകംപളളിയിലെ 147 കുടുംബങ്ങളാണ് കരം അടയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍ സമരം നടത്തിയത്. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നിയമോപദേശം തേടിയത്.