കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (07:16 IST)
കൊച്ചി: എൻഐഎയ്ക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായി മന്ത്രി കെ ടി ജലീൽ. ഇന്ന് രാവിലെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് കെടീ ജലീൽ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിയത്. കോൺസുലേറ്റ് കൈമാറിയ മതഗ്രന്ഥങ്ങളുടെ പാഴ്സൽ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനായി മന്ത്രിയെ എൻഐഎ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. 
 
എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയെ എൻഐഎയും ചോദ്യം ചെയ്യുന്നത്. കെടി ജലീൽ ഇഡിയ്ക്ക് നൽകിയ മൊഴി കഴിഞ്ഞ ദിവസം എൻഐഎ പരിശോധിച്ചിരുന്നു. കേസിൽ മന്ത്രിയെ എൻഐഎ ചോദ്യംചെയ്യും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article