വിന്‍സന്‍ എം പോള്‍ പൊലീസിലെ ശിഖണ്ഡിയെന്ന് കെ സുരേന്ദ്രന്

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2015 (15:15 IST)
ബാര്‍കോഴക്കേസില്‍ കോടതിയുടെ വിമര്‍ശനമേറ്റ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ പൊലീസിലെ ശിഖണ്ഡിയെന്നാണ്  തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ബിജെപി നേതാവ് കെ . സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം.

നിഷ്പക്ഷന്‍. നീതിമാന്‍, സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാത്തവന്‍, എന്നൊക്കെയുള്ള വിശേഷണങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ അദ്ദേഹത്തിനു വെറുതെ ചാര്‍ത്തിക്കൊടുത്തതാണെന്നും സാധാരണ കള്ളന്മാരെ പിടിക്കാനും കൊലക്കേസുകള്‍ തെളിയിക്കാനും അദ്ദേഹത്തിനു നല്ല സാമര്‍ത്ഥ്യമുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. അതേതു പോലീസുകാരനാണ് കഴിയാത്തതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.