ഇതര സംസ്ഥാന തൊഴിലാളികളെ മോശക്കാരാക്കി ചിത്രീകരിച്ച് കെ സുരേന്ദ്രൻ

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (12:18 IST)
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തിന്റെ സ്വൈര്യ ജീവിതത്തിന് തടസുമുണ്ടാക്കുന്ന ഇവരെ കണ്ടെത്തി തരിച്ചയക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
 
ബംഗാള്‍ ആസാം എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇത്തരക്കാര്‍ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഇവരില്‍ ചിലരെങ്കിലും പേരും ചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ ഈ അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടു വരികയാണ്. അതിനാൽ ഈ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article