നടി അക്രമിക്കപ്പെട്ടതിനേ തുടര്‍ന്ന് ദിലീപ് സംശയത്തിന്റെ നിഴലിൽ നിന്ന സമയത്തെ അദ്ദേഹത്തിന്റെ ഫോൺകോളുകളുടെ വിശദമായ റിപ്പോർട്ട് പൊലീസ് ശേഖരിച്ചിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒരാള്‍ പലപ്പോഴായി മണിക്കൂറുകളോളം ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.