പൊലീസിനെ ധിക്കരിച്ച് സന്നിധാനത്തേക്ക് പൊകാന്‍ ശ്രമിച്ച കെ സുരേന്ദ്രന്‍ കരുതല്‍ തടങ്കലില്‍ - നടപടി ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി

ശനി, 17 നവം‌ബര്‍ 2018 (20:04 IST)
ശബരിമല ദർശനം നടത്താനെത്തിയ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സുരേന്ദ്രനൊപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വാഹനത്തില്‍ കയറ്റി നിലയ്ക്കലില്‍ നിന്ന മാറ്റി. കരുതൽ തടങ്കലിലാണ് ഇവർ.

നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വരെ മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ എന്നും  രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്‌പി യതീഷ് ചന്ദ്ര അറിയിച്ചപ്പോൾ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍.

പൊലീസിനെ മറികടന്ന് പോകാന്‍ ശ്രമിച്ചതോടെ സുരേന്ദ്രനെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, നാളെ രാവിലെ സുരേന്ദ്രനെ മല ചവിട്ടാന്‍ അനുവദിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

രാത്രി സന്നിധാനത്ത് പോയി ദർശനവും നാളെ ഗണപതി ഹോമവും നടത്താനാണ് സുരേന്ദ്രൻ നിലക്കലിൽ എത്തിയത്. നിലക്കൽ ബേസ് ക്യാമ്പിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയാറാൻ തുടങ്ങവെയാണ് പൊലീസ് തടഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍