യുവതിയെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് ബാല്യകാല സുഹൃത്ത്
വെള്ളി, 16 നവംബര്‍ 2018 (18:07 IST)
സുഹൃത്തായ യുവതിയെ അവരുടെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്‌തു. ഔറംഗബാദിലെ ഖരാർക്കേഡ എന്ന സ്ഥലത്താണ് സംഭവം. യുവതിയെ പീഡിപ്പിച്ച സുലിബഞ്ജൻ സ്വദേശിയായ ചരൺ സിംഗ് സോണാവാല അറസ്‌റ്റിലായി.
യുവതിയുടെ ഭര്‍ത്താവ് മൂന്ന് വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് യുവതിയും മകനും കോടതിയിലേക്ക് പോകുമ്പോള്‍ സഹായിക്കാനെന്ന വ്യാജേനെ എത്തിയ ചരണ്‍ സിംഗ് ഇരുവര്‍ക്കും ലിഫ്‌റ്റ് നല്‍കി. കാറില്‍ വെച്ച് ഇവർക്ക് ഇയാൾ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നല്‍കി.
ബോധരഹിതരായ ഇരുവരെയും ആളൊഴിഞ്ഞ പ്രദേശത്തെ ഒരു വീട്ടില്‍ എത്തിച്ചു. ബോധം വീണതിനു പിന്നാലെ മകന്റെ മുന്നില്‍ വെച്ച് യുവതിയെ ചരൺ സിംഗ് ബലാത്സംഗം ചെയ്യുകയായിരുന്നു. തടയാനെത്തിയ മകനെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
പീഡനത്തിനു ശേഷം അവശയായ യുവതിയേയും മകനെയും ചരണ്‍ സിംഗ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു. ആശുപത്രിയിലെത്തിയ ബന്ധുക്കളോടാണ് യുവതി തനിക്ക് സംഭവിച്ച ദുരന്തം തുറന്നു പറഞ്ഞത്. അന്വേഷണം തുടരുകയാണെന്നും ചരൺ സിംഗ് യുവതിയുടെ ബാല്യകാല സുഹൃത്തായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.