‘താത്താമാര്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’; കെ ആര്‍ ഇന്ദിരയുടെ പോസറ്റ് വിവാദത്തില്‍

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (11:06 IST)
സമൂഹമാധ്യമങ്ങളിലൂടെ വംശീയ വിദ്വേഷ പരാമര്‍ശമടങ്ങുന്ന പോസ്റ്റുകള്‍ നിരവധി തവണ പോസ്റ്റുചെയ്ത എഴുത്തുകാരിയാണ് കെ.ആര്‍ ഇന്ദിര. ഇപ്പോഴിതാ മുസ്ലിം സമുദായത്തെ ഒന്നാകെ അപമാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ദിര. 
 
ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്ബത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്ബില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിച്ച് വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും നല്‍കാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്ററിലൈസ് ചെയ്യുണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചത്.
 
സംഭവം വിവാദമായി മാറിയിരിക്കുകയാണ്. ഇന്ദിരയുടെ പോസ്റ്റുകളുടെ ലിങ്കുകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് മെയില്‍ ചെയ്തത് പലരും പ്രതിഷേധം അറിയിക്കുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article