കേന്ദ്ര സർക്കാർ പറയുന്നതൊന്നുമല്ല ഇപ്പോൾ കശ്മീരിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവർത്തകയുടെ ട്വീറ്റ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടികിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഒമ്പതു ദിവസം സംസ്ഥാനത്ത് തുടര്‍ന്ന അനുഭവം റോയിട്ടേഴ്സ് മാധ്യമപ്രവർത്തക സേബ സിദ്ദീഖിയാണ് തന്റെ ട്വീറ്റുകളിലൂടെ പുറംലേകത്തെ അറിയിച്ചത്.
‘കശ്മീരിലെ വിവര വിനിമയ നിരോധത്തില്‍ ഒമ്പത് ദിവസം ചെലവഴിച്ച ശേഷം ഞാന്‍ മടങ്ങിയെത്തി. അക്രമം എന്ന ഒരേ ഒരുവാക്കുമാത്രമമാണ് എന്നില്‍ ഉടക്കിനില്‍ക്കുന്നത്. കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ നിരവധി പേര്‍ ചോദിച്ചു: എന്തിനാണ് ഇന്ത്യ ഇത്രയധികം അക്രമം ഞങ്ങള്‍ക്കു മേല്‍ നടത്തുന്നത്? എന്ന ട്വീറ്റിലൂടെയാണ് കശ്മീര്‍ അനുഭവം സേബ സിദ്ദീഖി വിവരിക്കുന്നത്.