ഗൌരിയമ്മയ്‌ക്ക് കട്ടിലില്‍ നിന്ന് വീണ് പരുക്ക്, ശസ്‌ത്രക്രിയ നടത്തി

സുബിന്‍ ജോഷി

ശനി, 19 സെപ്‌റ്റംബര്‍ 2020 (17:22 IST)
കേരളരാഷ്ട്രീയത്തിലെ ഇതിഹാസം കെ ആര്‍ ഗൌ‌രിയമ്മയ്‌ക്ക് കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൌരിയമ്മയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കി. ഗൌരിയമ്മയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു.
 
വീഴ്‌ചയില്‍ ഗൌരിയമ്മയുടെ ഇടത് തുടയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഐ സി യുവില്‍ നീരീക്ഷണത്തിലാണ് ഗൌരിയമ്മ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍