ഞാനും ഇതേ അവസ്ഥ നേരിട്ടിട്ടുണ്ട്; പിണറായി സര്‍ക്കാരിന് പിന്തുണയുമായി കെ മുരളീധരന്‍ - ചെന്നിത്തലയ്‌ക്ക് തിരിച്ചടി

Webdunia
ശനി, 24 മാര്‍ച്ച് 2018 (14:41 IST)
കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രേ സി​പി​എം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യക്തമാക്കിയതിന് പിന്നാലെ വിഷയത്തില്‍ സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ.

കീഴാറ്റൂര്‍ സമരം നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്തു വഷളാക്കുകയാണ്. ഇവര്‍ വികസന വിരോധികളാണ്. ഏതു പദ്ധതി ഏതു സര്‍ക്കാര്‍ കൊണ്ടുവന്നാലും ഇവര്‍ തടസം നില്‍ക്കുന്ന സാഹചര്യമാണുള്ളത്. എതു സര്‍ക്കാര്‍ ഭരിച്ചാലും ഇതിനു മാറ്റമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏതു വികസനത്തിനും തടസം നില്‍ക്കുന്ന അവസ്ഥയുണ്ട്. താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിലും ഇതാണു സംഭവിച്ചതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കീ​ഴാ​റ്റൂ​രിലെ സമരം ഭ​ര​ണം ഉ​പ​യോ​ഗി​ച്ച് സര്‍ക്കാര്‍ അ​ടി​ച്ച​മ​ർ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നാണ് ചെന്നിത്തല പറഞ്ഞത്. സമരങ്ങളെ അടിച്ചമര്‍ത്തന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശ​രി​യ​ല്ല. സിപിഎം നടത്തുന്ന സമരങ്ങള്‍ ആരെങ്കിലും അടിച്ചമര്‍ത്താന്‍ നീക്കം നടത്തിയാല്‍ എന്താകും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article