കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്തു, കെ മുരളീധരൻ എംപി കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർദേശം നൽകി ജില്ലാ കളക്ടർ

Webdunia
വെള്ളി, 24 ജൂലൈ 2020 (11:38 IST)
കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്ത കെ മുരളീധരന്‍ എം.പി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നൽകി കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ നടന്ന ഇദ്ദേഹത്തിന്റെ വിവാഹത്തില്‍ എംപിയും പങ്കെടുത്തിരുന്നു. ഇതോടെയാണ് കൊവിഡ് പരിശോധന നടത്തണം എന്ന് കളക്ടർ നിർദേശം നൽകിയത്.  
 
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ എംപി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എംപിയും അദ്ദേഹത്തിന്റെ ഡ്രൈവറും കോവിഡ് പരിശോധന നടത്തണമെന്നാണ് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരിയ്ക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതല്‍ ഡോക്ടര്‍ അവധിയിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article