ഒറ്റദിവസം 49,310 പേർക്ക് രോഗബാധ, 740 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12,87,945
 
ഡൽഹി: രാജ്യത്ത് ഒറ്റ ദിവസം 50,000 നടത്ത് കൊവിഡ് ബാധിതർ. 49,310 പേർക്കാണ് കഴിഞ്ഞ 24 മണികൂറിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 50,000 നടുത്ത് എത്തുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12,87,945  ആയി.
	 
	740 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 30,000 കടന്നു. 30,601 പേർ കൊവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരണപ്പെട്ടു. 4,40,135 പേരാണ് നിലവില ആശുപത്രികളിൽ ചികിത്സയിലുള്ളത്. 8,17,209 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 3,47,502 ആയി. 1,92,964 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,27,364 പേർക്ക് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.